loginkerala breaking-news ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു
breaking-news

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ്. അതിൽ അനുമതി നൽകുക മാത്രമാണ് താൻ ചെയ്തെന്നാണ് മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് കർണാടകയിലെ ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി.

സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത ശേഷം ​ഗോവർദ്ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിലായിരുന്നു സ്വർണം വിറ്റതെന്ന് നേരത്തെ എസ്ഐടി കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി കൽപേഷ് എന്ന ഇടനിലക്കാരന്റെ സഹായത്തോടെയായിരുന്നു സ്വർണം വിറ്റത് എന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ശബരിമലയിൽ നിന്ന് നഷ്ടമായതിനു തുല്യമായ സ്വർണം അന്വേഷണ സംഘം ജ്വല്ലറിയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇവരുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇവരെല്ലാം ശബരിമലയിൽ വരുന്നവരാണെന്നും പരിചയമുണ്ടെന്നുമായിരുന്നു മഹേഷിന്റെ മറുപടി.

അതേസമയം ശബരിമലയിലെ മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു 14 ദിവസത്തേക്ക് വീണ്ടും റിമാൻഡിലായി. ഇയാളുടെ ജാമ്യാപേക്ഷ നേരത്തേ വിജിലൻസ് കോടതി തള്ളിയിരുന്നു. കോടതിയിൽ ഹാജരാക്കിയ കേസിലെ ഏഴാം പ്രതിയായ ബൈജു കഴിഞ്ഞദിവസം നാല് മണിവരെ എസ്എടി കസ്റ്റഡിയിലായിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്യുകയായിരുന്നു.

2019 ൽ സ്വർണപ്പാളികൾ കൈമാറുമ്പോൾ സ്വർണം തൂക്കി നൽകേണ്ട ചുമതലയുള്ള ഉദ്യോ​ഗസ്ഥനായിരുന്നു തിരുവാഭരണ കമ്മീഷണറായ കെഎസ് ബൈജു. എന്നാൽ ഇയാൾ ആ ദിവസം സന്നിധാനത്ത് ഉണ്ടായിരുന്നില്ല.ഈ സമയത്തെ അസാന്നിധ്യം ​ഗൂഢാലോചനയ്ക്കുള്ള തെളിവായാണ് എസ്എടി കണക്കാക്കുന്നതെന്നാണ് സൂചന.

Exit mobile version