Uncategorized

രോഗികൾ പോകുന്നത് സർക്കാർ ആശുപത്രികളിൽ; നിപ്പ സ്ഥിരീകരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ; വീണ ജോർജിനെ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിപ്പ പരാമർശത്തിൽ വിമർശിച്ച് രാഹുൽ മാങ്കുട്ടത്തിൽ. സർക്കാർ ആശുപത്രിയിൽ നിപ്പ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയിലാണ് സ്ഥിരീകരണം നടക്കുന്നത് . രോഗികൾ സർക്കാർ ആശുപത്രികളിലാണ് പോകുന്നത് പക്ഷേ നിപ്പ സ്ഥിരീകരിക്കുന്നത് സ്വകാര്യ ആശുപത്രിയിൽ എന്നത് അതിശയമെന്നും രാഹുൽ പറയുന്നു. ഫോറൻസിക് സർജനാണ് നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ അതേ രോഗി മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോൾ നിപ്പ സ്ഥിരീകരിച്ചിരുന്നില്ല.


എങ്ങനെയാണ് നിപ്പ പടരുന്നത് എന്ന് സർക്കാരിന് ആധികാരികമായി പറയാൻ കഴിഞ്ഞിട്ടുണ്ടോയെന്നും രാഹുൽ ചോദിച്ചു. മുൻ ആരോഗ്യമന്ത്രി പറഞ്ഞ സ്ഥിരം ഐസൊലേഷൻ വാർഡ് നിർമിക്കാൻ കഴിഞ്ഞ 7 വർഷമായി സർക്കാരിന് കഴിഞ്ഞില്ല.നിപയെ നിസാരവത്കരിക്കുന്നത് നടപടിയാണ് ആരോഗ്യമന്ത്രിയിൽ നിന്നുണ്ടാകുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video