loginkerala breaking-news സു​ധാ​ക​ര​നെ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​യ്ക്ക് വിളിച്ച് രാഹുൽ ​ഗാന്ധി; അനുനയ നീക്കം തുടങ്ങി
breaking-news Kerala

സു​ധാ​ക​ര​നെ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​യ്ക്ക് വിളിച്ച് രാഹുൽ ​ഗാന്ധി; അനുനയ നീക്കം തുടങ്ങി

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ സീ​റ്റി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നേ​തൃ​ത്വ​വു​മാ​യി തെ​റ്റി ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ സു​ധാ​ക​ര​നെ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​യ്ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് രാ​ഹു​ൽ.

തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്താ​നാ​ണ് സു​ധാ​ക​ര​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഡ​ൽ​ഹി​യി​ലെ​ത്താ​ൻ രാ​ഹു​ൽ നേ​രി​ട്ട് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ‌​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​നു​ന​യ നീ​ക്ക​ത്തി​ൽ നേ​തൃ​ത്വം മു​ന്നോ​ട്ട് വ​യ്ക്കാ​ൻ‌ പോ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന​താ​ണ് രാ​ഷ്ട്രീ​യ ലോ​കം ഉ​റ്റു​നൊ​ക്കു​ന്ന​ത്.

Exit mobile version