എംഎല്‍എ ഓഫീസിനെ ചൊല്ലി എംഎല്‍എയും, വാര്‍ഡ് കൗണ്‍സിലറും നേര്‍ക്കുനേര്‍. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് ,ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര് ശ്രീലേഖ ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. ഓഫീസ് ഒഴിയാന്‍ കഴിയില്ലെന്ന് വികെ പ്രശാന്ത് അറിയിച്ചു.
ഇന്ന് രാവിലെയാണ് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. ഓഫീസ് കെട്ടിടം കോര്പ്പറേഷന് വകയാണ്. പ്രശാന്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയത് മുന്‍ കൗണ്‍സിലറാണ്. തനിക്ക് സൗകര്യം ഈ കെട്ടിടമെന്നാണ് ശ്രീലേഖയുടെ വാദം. അടുത്ത മാര്‍ച്ച് വരെ കെട്ടിടത്തിന് വാടക കരാര്‍ കാലാവധിയുണ്ടെന്നിരിക്കെയാണ് ആവശ്യം.

Leave feedback about this