ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം ഇറക്കും.
മേയ് 3-ന് നടന്ന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഏകദേശം 24 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരീക്ഷ നടക്കുന്നതിന് മുന്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്.

Leave feedback about this