loginkerala breaking-news ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മേ​യ് മൂ​ന്നി​ന് നടത്തിയ നീ​റ്റ് യു​ജി പ​രീ​ക്ഷറ​ദ്ദാ​ക്കി
breaking-news India

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; മേ​യ് മൂ​ന്നി​ന് നടത്തിയ നീ​റ്റ് യു​ജി പ​രീ​ക്ഷറ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി. വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്താ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കും.

മേ​യ് 3-ന് ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ഏ​ക​ദേ​ശം 24 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​തി​യ പ​രീ​ക്ഷ​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​ണ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​ന് മു​ന്പ് പ്ര​ച​രി​ച്ച മാ​തൃ​കാ ചോ​ദ്യ​ക്ക​ട​ലാ​സി​ലെ 135 ചോ​ദ്യ​ങ്ങ​ൾ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

Exit mobile version