breaking-news Kerala

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; രണ്ട് മലയാളി ഉദ്യോ​ഗസ്ഥർക്ക് മെഡൽ

ഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ മലയാളിയായ ഡൽഹി പോലീസിലെ എസ്ഐയായ ആർ ഷിബുവിന് ലഭിച്ചു. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പോലീസ് സംഘത്തിലെ അം​ഗമായിരുന്നു ഷിബു. കേരള പൊലീസിൽ നിന്ന് എസ്പിയായ ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്നുള്ള എം രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചിട്ടുണ്ട്.

സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും മെഡൽ ലഭിച്ചു. ആഭ്യന്തര മന്ത്രാലയം ജോയിൻറ് ഡയറക്ടർമാരായ ഐബി റാണി, കെവി ശ്രീജേഷ് എന്നിവർക്കും വിശിഷ്ട സേവനത്തിനുളള മെഡൽ ലഭിച്ചിട്ടുണ്ട്.

എഎസ്‍പി എ.പി ചന്ദ്രൻ, എസ്ഐ ടി സന്തോഷ്‍കുമാര്‍, ഡിഎസ്‍പി കെ ഇ പ്രേമചന്ദ്രൻ, എസിപി ടി അഷ്റഫ്, ഡിഎസ്‍പി ഉണ്ണികൃഷ്ണൻ വെളുതേടൻ,ഡിഎസ്‍പി ടി അനിൽകുമാര്‍, ഡിഎസ്‍പി ജോസ് മത്തായി, സിഎസ്‍പി മനോജ് വടക്കേവീട്ടിൽ, എസിപി സി പ്രേമാനന്ദ കൃഷ്ണൻ, എസ്ഐ പ്രമോദ് ദാസ് എന്നിവർക്കാണ് കേരള പൊലീസിൽ നിന്നുള്ള സ്തുത്യര്‍ഹ സേവനത്തിനുള്ള അവാർഡ് ലഭിച്ചത്. ജയിൽ വകുപ്പിൽ നിന്ന് ടിവി രാമചന്ദ്രൻ, എസ് മുഹമ്മദ് ഹുസൈൻ, കെ സതീഷ് ബാബു, എ രാജേഷ് കുമാർ എന്നിവർക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള അവാർഡ് ലഭിച്ചു. കേരള ഫയര്‍ഫോഴ്സിൽ നിന്ന് എഎസ് ജോഗി,കെ എ ജാഫര്‍ഖാൻ,വി എൻ വേണുഗോപാൽ എന്നിവർക്കാണ് അവാർഡ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video