വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന് വന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്നും ചെറിയ ചില ഇടവേളകളും നടി എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അഭിനയവുമായി സജീവമായി കൊണ്ടിരിക്കുകയാണ് പ്രയാഗ.
തന്റെ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറാറുണ്ട് പ്രയാഗ മാര്‍ട്ടിന്‍. ഇപ്പോഴിതാ പ്രയാഗ മാര്‍ട്ടിന്റെ പുതിയ ഫോട്ടോഷൂട്ടും വൈറലായി മാറിയിരിക്കുകയാണ്. സാരിയണിഞ്ഞാണ് താരം ഫോട്ടോഷൂട്ടിലെത്തിയിരിക്കുന്നത്.നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആ പഴയ ലുക്ക് തിരിച്ചു പിടിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്
നേരത്തെ തന്റെ മുടിയിലും വസ്ത്രത്തിലുമെല്ലാം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു പ്രയാഗ. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസവും താരം നേരിട്ടിരുന്നു.