തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അൽപസമയത്തിനകം രാജ്യത്തിനു സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് എത്തി. പാങ്ങോട് മിലിട്ടറി ക്യാംപിൽനിന്ന് ഹെലികോപ്ടറിലാണ് അദ്ദേഹം വിഴിഞ്ഞത്തേക്ക് എത്തിയത്.
25 മിനിറ്റ് പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി 11 മണിക്ക് തുറമുഖത്ത് തയാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച വിഴിഞ്ഞം തുറമുഖത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.
Leave feedback about this