breaking-news Kerala

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ച് പി.കെ ശശി

തിരുവനന്തപുരം: സി.പി.എമ്മുമായി അകന്നതിന് പിന്നാലെ . ശശിയെ പദവിയില്‍ നിന്ന് നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ രാജി. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി ശശി നാളെ മാധ്യമപ്രവര്‍ത്തകരെ കാണും. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കമാണ് ശശിയുടേതെന്നാണ് സൂചന.

വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് പി.കെ ശശി അറിയിച്ചത്. നേരത്തെ ഷൊര്‍ണൂര്‍ മുന്‍ എം.എല്‍.എ ആയിരുന്ന ശശിയെ സി.പി.എം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. യു.ഡി.എഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video