breaking-news Kerala

വിവാദങ്ങൾക്കിടെ പാലാ രൂപതയിലെത്തി ബിഷപ്പിനെ പി.സി. ജോർജ്

കോട്ടയം: വിവാദങ്ങൾക്കിടെ പാലാ രൂപതയിലെത്തി ബിഷപ്പിനെ കണ്ട് എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജ്. രാഷ്ട്രീയ സന്ദർശനമല്ലെന്നും സഭയുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ദീപിക മുഖപ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് ഫാരിസ് അബൂബക്കറിന്‍റെ പത്രമാണെന്നും അവന്‍റെ വാപ്പായെ പറ്റിയാണ് എഴുതിയതെന്നുമായിരുന്നു പ്രതികരണം. താൻ സഭക്കെതിരല്ല, കാഞ്ഞിരപ്പള്ളി ബിഷപ്പിനോടാണ് തനിക്ക് പ്രശ്നം. അദ്ദേഹമാണ് മഠങ്ങളിലൊക്കെ വിളിച്ച് ഇത്തവണ യു.ഡി.എഫിന് വോട്ടു ചെയ്യണമന്ന് നിർദേശം നൽകിയത്. നിഷ്പക്ഷമായി നിൽക്കേണ്ട ബിഷപ്പും സഭാ നേതൃത്വവും യു.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചു. അതാണ് തന്നെ വേദനിപ്പിച്ചതെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video