loginkerala Business സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ ‘ഹീറോസ്’
Business

സ്ത്രീ ശാക്തീകരണത്തിനായി നിത അംബാനിയുടെ ‘ഹീറോസ്’

മുംബൈ: 2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളെ പിന്തുണയ്ക്കാനും അവർക്കുള്ളിലെ ഹീറോയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുമായി ‘ഹീറോസ്'(HERoes) എന്ന പുതിയൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ച് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി.

സ്ത്രീ ശാക്തീകരണത്തിനായുള്ള നിത അംബാനിയുടെ ദീർഘകാല സമർപ്പണത്തെയും വിദ്യാഭ്യാസം, ആരോഗ്യം, കായികം, ഗ്രാമവികസനം, കല, സംസ്കാരം എന്നീ മേഖലകളിലെ സംഭാവനകളെയും എടുത്തുപറഞ്ഞുകൊണ്ട് റിലയൻസ് ഫൗണ്ടേഷൻ സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം നടത്തിയത്.

Exit mobile version