loginkerala breaking-news എൻ.ഡി.എ എല്ലാ മനുഷ്യരേയും ചേർത്ത് നിർത്തുന്ന മുന്നണി; എൻ.ഡി.എയ്ക്കൊപ്പം ചേർന്ന് ട്വന്റി 20
breaking-news Kerala

എൻ.ഡി.എ എല്ലാ മനുഷ്യരേയും ചേർത്ത് നിർത്തുന്ന മുന്നണി; എൻ.ഡി.എയ്ക്കൊപ്പം ചേർന്ന് ട്വന്റി 20

കൊച്ചി: കിറ്റെക്സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 എൻഡിഎയിലേക്ക്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി ബിജെപിയുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തി. ബി.ജെ.പിയുടെ മിഷൻ കേരളയുടെ ഭാ​ഗമായിട്ടാണ് സാബു എം. ജേക്കബിനെ എൻ.ഡി.എ മുന്നണിയുമായി അടുപ്പിച്ചിരിക്കുന്നത്.

എന്നെ ആരാണോ ഈ നാട്ടിൽ നിന്ന് ഓടിച്ചത് അവർക്കുള്ള മറുപടിയാണിതെന്ന് സാബു എം. ജേക്കബ് വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. കേരളത്തിൽ വ്യവസായിക മേഖല കരുത്താർജിപ്പിക്കാൻ എൻ.ഡി.എ മുന്നണി അനിവാര്യമാണ്. നല്ല പോലെ ആലോചിച്ച ശേഷമാണ് ജീവിതത്തിലെ നിർണായക തീരുമാനത്തിലേക്ക് എത്തിയത്.

എൻ.ഡി.എ എല്ലാ മനുഷ്യരേയും ചേർത്ത് നിർത്തുന്ന മുന്നണിയാണെന്നും സാബു എം ജേക്കബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഒട്ടനവധി വികസനം നടത്തിയ പാർട്ടിയാണ് ട്വന്റി 20. ഇന്ത്യയിൽ ഏറ്റവും വികസനമുണ്ടാക്കിയ പാർട്ടിയാണ് ബി.ജെ.പിയെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വെന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്നാണ് സംയുക്ത വാർത്താസമ്മേളനം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബി ജെ പി – ട്വന്‍റി 20 സഖ്യം രൂപീകരിച്ചിരിക്കുന്നത്.

Exit mobile version