loginkerala breaking-news 25 വയസ് തികഞ്ഞ് നന്ദ​ഗോവിന്ദം ഭജൻസ്; നേത്രദാനം ലക്ഷ്യമിട്ട് പുതിയ ക്യാമ്പയിൻ
breaking-news lk-special

25 വയസ് തികഞ്ഞ് നന്ദ​ഗോവിന്ദം ഭജൻസ്; നേത്രദാനം ലക്ഷ്യമിട്ട് പുതിയ ക്യാമ്പയിൻ

25 വയസിന്റെ നിറവിൽ നന്ദ​ഗോവിന്ദം ഭജൻസ്; സാമൂഹിക പ്രതിബന്ധതയിൽ ഊന്നി നേത്രദാനം പ്രോത്സാഹിപ്പിക്കാൻ ബൃഹത് ക്യാമ്പയിനും

സാമ്പ്രദായിക ഭജൻ അവതരണ രീതിയിൽ നിന്ന് മാറിയ അവതരണം. ഭജനയെ ജനകീയമാക്കിയ മാന്ത്രികത. നന്ദ​ഗോവിന്ദം ഭജൻസ് 25 വർഷം പിന്നിട്ടപ്പോൾ ആഘോഷ പരിപാടികളിലും ആ വ്യത്യസ്തത പുലർത്തി. വമ്പൻ മ്യൂസിക് ബാൻഡുകകൾ അരങ്ങു വാഴുന്ന നാട്ടിലാണ്, ഭജന എന്ന ക്ഷേത്ര കലയെ ജനകീയമാക്കിയ ഒരു കൂട്ടം ചെറുപ്പാക്കാരുടെ വിജയ​ഗാഥയെത്തിയത്.

ചലച്ചിത്ര ഗാനങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതെ ഭജൻ ​ഗാനാലാപന ശൈലിയിലേക്ക് സംയോജിപ്പിച്ചാണ് നന്ദ​ഗോവിന്ദം ഭജൻസ് അതിന്റെ ജനകീയത കൈവരിച്ചത്. കോട്ടയം നട്ടാശേരിയിൽ 25 വർഷം മുൻപു രൂപംകൊണ്ട ഭജനസംഘമാണ് ഇന്നു കാണുന്ന നന്ദഗോവിന്ദം ഭജൻസിലേക്കു വളർന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും കർക്കടകമാസത്തിൽ സന്ധ്യയ്ക്കു ഭജന നടത്തിയിരുന്ന സംഘത്തിലെ മുതിർന്ന അംഗം ഇളങ്ങൂർ രാജേന്ദ്രപ്പണിക്കരായിരുന്നു ഭജനസംഘത്തിലെ ​ഗുരു കാരണവർ. 25 വർഷം മുൻപ് കാഴ്ച ശക്തി നഷ്ടപ്പെട്ട വേളയിലാണ് അദ്ദേഹം ഭജനസംഘം തുടക്കമിടുന്നത്. ഒരു കൂട്ടം യുവാക്കളും അദ്ദേഹത്തോടൊപ്പം എത്തിയതോടെ ഭജനസംഘം ശ്രദ്ധേയമായി. കോവിഡ് കാലത്ത് ഓൺലൈനിലൂടെ നന്ദ​ഗോവിന്ദം നടത്തിയ ഭജനകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

അങ്ങനെ ഒറ്റ മുറിയിൽ തുടങ്ങിയ ഭജന സംഘം മലയാളികളിലേക്ക് പടരുന്നു. തങ്ങളുടെ ​ഗുരുവായ രാജേന്ദ്ര പണിക്കരുടെ ചികിത്സയ്ക്കായി വിദ​ഗ്ധ ഡോക്ടറുമായി ആലോചിച്ചങ്കിലും നേത്രം മാറ്റിവയ്ക്കൽ ദുഷ്കരമായിരുന്നു. റോബോട്ടിക്ക് സംവിധാനം ഉൾപ്പടെ പല ചികിത്സകളും ആലോചിച്ചെങ്കിലും വേണ്ടത്ര പണം ഇവരുടെ കൈവശമുണ്ടായിരുന്നില്ല. നന്ദ​ഗോവിന്ദം ഭജൻസ് ജനകീയമായി പണം കയ്യിലെത്തിയപ്പോഴേക്കും രണ്ട് വർഷം മുൻപ് രാജേന്ദ്രപണിക്കർ വിടപറഞ്ഞു. രാജേന്ദ്രപണിക്കരുടെ സ്മരണാർത്ഥം നേത്രദാനത്തിന് മഹത്തായ സന്ദേശമൊരുക്കി നേത്രദാന ക്യാമ്പയിനും നന്ദ​ഗോവിന്ദം ഭജൻസ് 25ാം വാർഷിക വേളയിൽ തുടക്കമിട്ടു.

രാജേന്ദ്ര പണിക്കരുടെ സ്മരണാർത്ഥം സാമൂഹിക പ്രതിബന്ധത ഉറപ്പാക്കിക്കൊണ്ട് നേതൃദാനത്തെ പ്രോത്സാഹിപ്പിക്കാൻ ദൃഷ്ടി എന്ന പേരിൽ പത്ത് ലക്ഷം ആളുകളുടെ പങ്കാളിത്തത്തോടെ നേത്രദാന ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്. അതിനായി നന്ദ​ഗോവിന്ദം വെബ്സൈറ്റിൽ നേതൃദാനത്തിനുള്ള സമ്മതപത്രവും തയ്യാറാക്കി. നേത്രദാനം പ്രോത്സാഹിപ്പിക്കാനും, അന്ധത അനുഭവിക്കുന്നവർക്ക് പരിഹാരമായിട്ടാണ് ഈ ഉദ്യമം. ​ഗുരുവായ രാജേന്ദ്രപണിക്കരുടെ അനുസ്മരണത്തിന് മുന്നോടിയായി പത്ത് ലക്ഷം നേത്രദാനത്തിനുള്ള സമ്മതപത്രം എത്തിക്കുകയാണ് നന്ദ​ഗോവിന്ദം ലക്ഷ്യമിടുന്നതെന്ന് ഡോ അർജിത് കർമ്മ പ്രതികരിച്ചു.

നവീൻ മോഹൻ, പ്രവീൺ ആനന്ദ്, ശ്രീലാൽ, മനു, അഭിജിത്ത്, ഹരികൃഷ്ണൻ, ഹരിരാജ്, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന ​ഗായകരുടെ നേതൃത്വത്തിലുള്ള ഭജന സംഘം പിന്നീട് ക്ഷേത്രങ്ങളിലെ നിറഞ്ഞ സാന്നിധ്യമായി. 25 വർഷം ആഘോഷിക്കുന്ന നന്ദ​ഗോവിന്ദം ഭജൻസ് തങ്ങളുടെ ​ഗുരു കാരണവരായ രാജേന്ദ്രപണിക്കരുടെ സ്മരണാർത്ഥമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നന്ദ​ഗോവിന്ദം പിറവികൊണ്ട കോട്ടയം ജില്ലയിലെ പാലായിൽ അവതരിപ്പിച്ച പരിപാടി ഒഴുകിയെത്തിയ ഭജന ആസ്വാദകരാൽ സമ്പന്നമായിരുന്നു. ​ഗായകനായ നവീൻ നന്ദഗോവിന്ദത്തിന്റെ 25 വർഷങ്ങളുടെ ജൈത്രയാത്രയെ കുറിച്ചും സദസിനോട് പങ്കുവച്ചു. . നടിമാരായ മഞ്ജുപിള്ള , ദിവ്യ പിള്ള, ശ്രീവിദ്യ മുല്ലശ്ശേരി, ​ഗോവിന്ദ് പത്മസൂര്യ, ​ഗോപിക അനിൽ, കാർത്തിക് സൂര്യ, ജോസഫ് അന്നക്കുട്ടി ജോസ്, ബാലതാരം ദേവനന്ദ, ലുലു ​ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, വ്ലോ​ഗർ സുജിത് ഭക്തൻ, വ്ളോ​ഗർ ശരത് കൃഷ്ണൻ, സർപ്രൈസായി എത്തിയ ​ഗായകൻ ജോബ് കൂര്യൻ എന്നിവരടക്കം സിനിമ സാംസ്കാരിക മേഖലയിൽ നിന്ന് നിരവധി പേർ പങ്കാളികളായി.

Exit mobile version