breaking-news

നീക്കം -ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ; ടൈറ്റിൽ പ്രകാശനം നടത്തി

കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയനിടയിൽ നിന്നുകൊണ്ട് ഉത്ക്കണ്ഠയോടെ എന്തോ നോക്കിക്കാണുന്ന ദിലീപിൻ്റെ ലുക്കോടെ നീക്കം എന്ന ടൈറ്റിൽ പ്രകാശനം നടന്നു.
ദിലീപിനെ നായകനാക്കി
ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് നീക്കം എന്നു നാമകരണം ചെയ്തിരിക്കുന്നത്..
ദിലീപിൻ്റെ നൂറ്റി അമ്പത്തിരണ്ടാമതു ചിത്രമായ ഈ ചിത്രം
D 152 എന്ന് അനൗൺസ് ചെയ്തു കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
ഉർവ്വശി തീയേറ്റേഴ്‌സ് & കാക്കാ സ്റ്റോറീ മ്പിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്‌സ്
ഈ . കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു.
കോ പ്രൊഡ്യൂസേർസ് – സംഗീത് സേനൻ- നിമിത ഫ്രാൻസിസ്.എം..
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.
പൂർണ്ണമായും, ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന
താണ് ഈ ചിത്രം.
പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിൻ്റേത്.
തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ,ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ,കോട്ടയം രമേഷ്, ,ഷെല്ലി,
എന്നിവരും പ്രധാന. വേഷങ്ങളിലുണ്ട്. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ’.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് –സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ് :
അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്.
ഡിസൈൻ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം
ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video