കൊച്ചി: 98 മത്തെ വയസിൽ ലുലുമാൾ കണ്ട് കേരളത്തിന്റെ വാക്മീകി, സാഹിത്യ പണ്ഡിതൻ സാനുമാഷ് പ്രതികരിച്ചത് ഈ നൂറ്റാണ്ടിലെ അത്ഭുതമെന്നായിരുന്നു. കൊച്ചി ലുലുമാളിന്റെ 12മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹം കഴിഞ്ഞ ജനുവരിയിൽ ലുലുമാളിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതോടെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കുറച്ച മാഷിന് പക്ഷേ ലുലു അത്ഭുതമായിരുന്നു. മാളിലേക്ക് സാനുമാഷിനെ കൈപിടിച്ചാണ് ലുലു മാൾ അധികൃതർ അന്ന് വരവേറ്റത്.. തുടർന്ന് ഒരു മണിക്കുറിലേറെ സമയം മീഡിയ ഹെഡ് എൻ.ബി സ്വരാജിന്റെ കൈപിടിച്ച് മാൾ നടന്നു കണ്ടു.

സ്നേഹപൂർവ്വം ഇലക്ട്രിക് വീൽചെയറിൽ സഞ്ചരിക്കുവാനുള്ള അഭ്യാർത്ഥന വേണ്ടന്നുപറഞ്ഞായിരുന്നു മാഷിന്റെ ആ നടത്തം. തുടർന്ന് നടന്ന വാർഷികാഘോഷത്തിൽ സാനുമാഷിനെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ലുലുഗ്രൂപ്പ് ആദരിച്ചത്. ലോക പ്രശസ്തമായ ലുലുമാൾ ഏറ്റവും വിദഗ്ദ്ധമായി കൊണ്ടുപോകുന്നതിൽ എം.എ യൂസഫലിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പ്രതികരിച്ചത്.
ഒരു രാജ്യത്തിന്റെ രക്തനാടി എന്നത് വാണിജ്യമാണ്. ആ വാണിജ്യലോകത്ത് അതുല്യനായ വ്യക്തിയായി എം.എ യൂസഫലി മാറി.വിദഗ്ദ്ധമായും ആകർഷകമായും ലോകംമൊട്ടാകെ വ്യാപിച്ച ലുലുവിനെ നടത്തി കൊണ്ടുപോകുന്നത് പ്രവർത്തന രീതിയുടെ മികവാണെന്നും അദ്ദേഹം അന്ന് പ്രതികരിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നു.ലുലുമാളിലെ വിദ്യാരംഭ ചടങ്ങുകളിലും നിറസാന്നിധ്യമായിരുന്നു സാനു മാഷ്.
Leave feedback about this