loginkerala breaking-news മണ്‍മറഞ്ഞു പോയവര്‍ നേടി തന്ന ത്യാഗത്തിന്റെ ഫലമാണ് റിപ്പബ്ലിക്ക് ദിനമെന്ന് ഡി.സി.പി അശ്വതി ജിജി; ലുലുമാളില്‍ റിപ്പബ്ലിക്ക് ദിനം ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചു
breaking-news Kerala lk-special

മണ്‍മറഞ്ഞു പോയവര്‍ നേടി തന്ന ത്യാഗത്തിന്റെ ഫലമാണ് റിപ്പബ്ലിക്ക് ദിനമെന്ന് ഡി.സി.പി അശ്വതി ജിജി; ലുലുമാളില്‍ റിപ്പബ്ലിക്ക് ദിനം ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചു

കൊച്ചി: രാജ്യത്തിന്റെ 76മത് റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കി കൊച്ചി ലുലുമാള്‍. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷ്ണര്‍ അശ്വതി ജിജി ഐ.പി.എസ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് റിപ്പബ്‌ളിക് ദിന സന്ദേശം നല്‍കി. മണ്‍മറഞ്ഞു പോയവര്‍ നേടി തന്ന ത്യാഗത്തിന്റെ ഫലമാണ് റിപ്പബ്‌ളിക്ക് ദിനമെന്നും പൊരുതി നേടിയ സ്വാതന്ത്ര്യമാണ് നമ്മള്‍ ആഘോഷിക്കുന്നതെന്നും ഡി.സി.പി റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ പറഞ്ഞു. മൂന്ന് പ്‌ളാറ്റൂണുകളില്‍ അണി നിരന്ന മാളിലെ സുരക്ഷാ വിഭാഗം ജീവനക്കാരുടെ പരേഡില്‍ ഡി.സി.പി സല്യൂട്ട് സ്വീകരിച്ചു.

മികച്ച പ്‌ളാറ്റൂണിനുള്ള പുരസ്‌കാരവു ഡി.സി.പി സമ്മാനിച്ചു. മികച്ച ഡ്രില്‍ പുരുഷ വിഭാഗത്തില്‍ മസൂം റാസ അവാര്‍ഡിന് അര്‍ഹനായി. മികച്ച ഡ്രില്‍ വനിതാ വിഭാഗത്തില്‍ സൂര്യ കൃഷ്ണ അവാര്‍ഡ് ഏറ്റുവാങ്ങി.മികച്ച ഔട്ട് സോഴ്‌സിങ്ങ് ഏജന്‍സി ഇനത്തിലും മികച്ച കോണ്ടിനെന്റ് വിഭാഗത്തിലും വിജയികള്‍ക്ക് സമ്മാനം നല്‍കി.

കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, ഓപറേഷന്‍ മാനേജര്‍ ഒ. സുകുമാരന്‍, മാള്‍ മാനേജര്‍ റിജേഷ് ചാലുപ്പറമ്പില്‍ സെക്യൂരിറ്റി മാനേജര്‍ കെ.എം ദേവസ്യ, തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ സമ്മാനിച്ചു.

Exit mobile version