കോഴിക്കോട് : ലുലു ഷോപ്പ് ആൻഡ് വിന്നിന്റെ ബംമ്പർ സമ്മാനം നിലമ്പൂർ സ്വദേശി ജെയ്‌സറിന്. ബമ്പർ സമ്മാനമായ കിയ സിറോസ് കാറാണ് കൈമാറിയത്. ലുലുമാളിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. മെഗാ സമ്മാനമായ സുസൂക്കി ജിക്സർ വെങ്ങേരി സ്വദേശി അർഷാദിന് ആപ്‌കോ സുസൂക്കി ബ്രാഞ്ച് മാനേജർ മുഹമ്മദ് അജ്മൽ കൈമാറി. ഗ്രാൻഡ് പ്രൈസായ ഡയമണ്ട് മോതിരം വിജയികളായി ലിനീഷ്, ഫഹദ്, തക്ദീർ എന്നിവർക്കും സമ്മാനിച്ചു. ക്യാമ്പയിന്റെ ഭാഗമായി വീക്കിലി വിജയികളെ തിരഞ്ഞെടുത്ത് ഇവർക്കുള്ള സമ്മാനവും നൽകി. 2500 രൂപയ്ക്ക് മുകളിൽ ലുലുമാളിൽ ഷോപ്പിംഗ് നടത്തുന്ന ലുലു ഹാപ്പിനെസ്സ് അംഗങ്ങൾക്കാണ് ഷോപ്പ് ആൻ വിൻ അവസരമൊരുക്കിയത്. ഡിസംബർ13-ന് തുടങ്ങിയ ഷോപ്പ് ആൻഡ് വിൻ ക്യാമ്പയ്ൻ ഫെബ്രുവരി 15-നാണ് സമാപിച്ചത്.
ഫോട്ടോ അടിക്കുറിപ്പ് :
ലുലുഷോപ്പ് ആൻഡ് വിൻ ബമ്പർ സമ്മാനമായ കിയ സിറോസ് കാർ നിലമ്പൂർ സ്വദേശി ജെയ്‌സറിന് കോഴിക്കോട് ലുലു മാൾ റീജിയണൽ മാനേജർ ഷെരിഫ് സൈദു, കിയാ ഇഞ്ചയോൺ മാർക്കറ്റിംഗ് സീനിയർ ഡെപ്യൂട്ടി മാനേജർ മഞ്ചേഷ്, മാൾ മാനേജർ അരുൺദാസ്, എച്ച്. ആർ മാനേജർ ഹരിദാസ് എന്നിവർ ചേർന്ന് കൈമാറുന്നു
