അബുദാബി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം കനത്തതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വന്നിരുന്നത്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും സർക്കാർ സംവിധാനങ്ങളുമായി സംസാരിച്ചു മേഖലയിലെ പ്രതിസന്ധിക്ക് വലിയ പരിഹാരമാണ് കണ്ടെത്തിയത് .
കേരളത്തില്‍ നിന്നുള്ള 88 ടണ്‍ പഴം, പച്ചുക്കറികളാണ് ഗൾഫ് നാടുകളിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ അബുദാബിയില്‍ എത്തിഹാദ് എയര്‍വേയ്സിന്റെ ഭീമന്‍ ചരക്കു വിമാനത്തില്‍ ലുലു ഗ്രൂപ്പിന്റെ കയറ്റുമതി വിഭാഗമായ ഫെയര്‍ എക്സ്പോർട്സ് കഴിഞ്ഞ ദിവസം എത്തിച്ചത്
കേരളത്തിൽ നിന്നും കൂടുതൽ വിമാന സർവീസ് വരും ദിവസങ്ങളിലും
തുടരാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം ഇതിലൂടെ ഉപഭോക്താകൾക്ക് ഗൾഫിലെ ലുലു സ്റ്റോറുകൾ വഴി ആവശ്യമായ ദൈനംദിന ഭക്ഷ്യ ഉത്പന്നങ്ങൾ ഇനിയും മിതമായ നിരക്കിൽ കൂടുതൽ ലഭ്യമാക്കുന്നതിനും ഇത് ഗുണകരമായി തീരും .
ലുലു ഗ്രുപ്പിന്റെ ഈ നടപടി കേരളത്തിലെ കയറ്റുമതിക്കാർക്കും വ്യാപാര സംരംഭങ്ങള്‍ക്കും തൊഴിലാളികൾക്കും കൂടുതൽ പുതിയ അവസരങ്ങൾ വർധിപ്പിക്കുന്നതിന് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Leave feedback about this