loginkerala breaking-news ലോണ്‍ ആപ്പ് ഭീഷണി; ആര്യനാട് 21കാരന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി
breaking-news Kerala

ലോണ്‍ ആപ്പ് ഭീഷണി; ആര്യനാട് 21കാരന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി

തിരുവനന്തപുരം| ലോണ്‍ ആപ്പ് വഴി പണം എടുത്ത യുവാവ് ആസിഡ് കഴിച്ച് ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് ആത്മഹത്യ ചെയ്തത്. പണം നല്‍കാത്തതിനെത്തുടര്‍ന്ന് ആനന്ദിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ അയച്ചുകൊടുത്തിരുന്നു. ഇതില്‍ മനംനൊന്ത് ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഈ മാസം 6നാണ് ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്  മരിച്ചത്. സംഭവത്തില്‍ കുടുംബം പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.

Exit mobile version