ഓഫറുകൾ തിങ്കളാഴ്ച പുലർച്ചെ രണ്ട് വരെ
കൊച്ചി: ലുലുമാളിൽ 42 മണിക്കൂർ ഇടവേളയില്ലാത്ത ഷോപ്പിങ് ഇന്ന് (ശനി) തുടങ്ങും. ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്റെ ഭാഗമായിട്ടാണ് ഇന്ന് മുതൽ 42 മണിക്കൂർ നോൺ സ്റ്റോപ്പ് ഷോപ്പിങ് നടക്കുക. ഇന്ന് രാവിലെ 8ന് തുറക്കുന്ന ഹൈപ്പർമാർക്കറ്റ്, ഫാഷൻ , കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകൾ ഇടവേളയില്ലാതെ ഏഴിന് പുലർച്ചെ 2 വരെ തുറന്ന് പ്രവർത്തിക്കും. ഹൈപ്പർമാർക്കറ്റിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ, ഗ്രോസറി ഉത്പ്പന്നങ്ങൾ എന്നിവ ആകർഷകമായ വിലക്കുറവിൽ വാങ്ങിക്കാൻ സാധിക്കും. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങൾക്കും സ്മാർട്ട് ഫോൺ , ലാപ്ടോപ്പ്, ടെലിവിഷൻ തുടങ്ങിയവയ്ക്കും ആകർഷകമായ ഓഫറുകളുണ്ട്. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്സൈറ്റ് സന്ദർശിച്ചോ വിലകുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങൻ കഴിയും.
പടം അടിക്കുറിപ്പ്:
കൊച്ചി ലുലുമാളിൽ ആരംഭിച്ച ഫ്ളാറ്റ് ഫിഫ്റ്റി സെയിലിൽ ലുലു ഹൈപ്പർമാർക്കറ്റിലെ തിരക്ക്
Leave feedback about this