കൊല്ലം റെയിൽവേ സ്റ്റേഷനിൽ
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ഇരുമ്പുകമ്പി വീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്.ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരാൾ മൈനാഗപ്പള്ളി സ്കൂളിലെ അധ്യാപികയാണ്. അപകടത്തിൽപ്പെട്ട മറ്റൊരാൾ ശാസ്താംകോട്ട സ്വദേശിയുമാണെന്നാണ് പ്രാഥമിക വിവരം.. ഫുട്പാത്തിലൂടെ നടന്നുപോയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് കമ്പി ഇളകിവീണത് എങ്ങനെയെന്ന് അന്വേഷണം തുടങ്ങി. സംഭവത്തിൽ പൊലീസും ആർ.പി എഫും അന്വേഷണം ആരംഭിച്ചു.