കണ്ണൂർ: ഇരിട്ടി കിളിയന്തറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. ആൽബിൻ പുഴയിൽ വീണപ്പോൾ വിൻസന്റ് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.ശനിയാഴ്ച ഉച്ച രണ്ടോടെയാണ് അപകടം. ക്രിസ്മസിന് ബന്ധുവീട്ടിൽ വന്നതായിരുന്നു വിൻസന്റും ആൽബിനും. പുഴയിൽ മുങ്ങിയ ഇരുവരെയും നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
breaking-news
Kerala
കണ്ണൂർ ഇരിട്ടിയിൽ പുഴയിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം
- December 28, 2024
- Less than a minute
- 4 weeks ago
Leave feedback about this