loginkerala career എൽഐസി വിളിക്കുന്നു; 491 ഒഴിവുകൾ, 88,635 രൂപ ശമ്പളവും
career

എൽഐസി വിളിക്കുന്നു; 491 ഒഴിവുകൾ, 88,635 രൂപ ശമ്പളവും

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ സ്പെഷ്യലിസ്റ്റ്, അസിസ്റ്റന്റ് എഞ്ചിനിയർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 491 ഒഴിനുകളാണുള്ളത്. മുംബൈയിലെ കോർപ്പറേഷൻ ഓഫീസിലേക്കും രാജ്യത്തെ വിവിധ സോണൽ/ബ്രാഞ്ചുകളിലേക്കുമാണ് നിയമനം.

അസിസ്റ്റൻന്റ് അഡ്മിനിസ്റ്ററേറ്റീവ് ഓഫീസർ തസ്തികയിലേക്ക് 410 ഒഴിവുകളാണുള്ളത്. 30 ചാർട്ടേഡ് അക്കൗണ്ടന്റ്, 10 കമ്പനി സെക്രട്ടറി, 30 ആക്ച്വേറിയൽ, 310 ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ്, 20 ലീ​ഗൽ ഓഫീസർമാർ എന്നിങ്ങനെയാണ് ഒഴിവുകൾ. 88,635 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഉള്ളത്. 

അസിസ്റ്റന്റ് എഞ്ചിനിയർ തസ്തികയിലേക്ക് 81 ഒഴിവുകളുണ്ട്. 50 സിവിൽ, 60 ഇലക്ട്രിക്കൽ എ‍ഞ്ചിനിയർമാർ എന്ന കണക്കിലാണ്. സിവിൽ/ഇലക്ട്രികൽ വിഷയങ്ങളിൽ ബിഇ/ബി‍ടെക് ബിരുദവും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോ​ഗ്യത. 88,635 രൂപയാണ് ശമ്പളം. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. www.licindia.in എന്ന സൈറ്റിലെ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ ഫോട്ടോ, ഒപ്പ്, ഇടത് കൈ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. 

Exit mobile version