loginkerala breaking-news ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം
breaking-news Kerala

ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 2,90, 398 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായിരിക്കുന്നത്. 77.97 ആണ് ഇത്തവണത്തെ വിജയശതമാനം. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലപ്രഖ്യാപനം നടത്തിയത്. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം. 4,52,437വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. മാർച്ച് 6 മുതൽ മാർച്ച് 28 വരെയാണ് ഈ വർഷത്തെ പ്ലസ് ടു പരീക്ഷകൾ നടന്നത്.

Exit mobile version