loginkerala India ഡല്‍ഹിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്
India

ഡല്‍ഹിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. വെടിവെപ്പില്‍ അഞ്ചുപേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗര്‍ പ്രദേശത്താണ് സംഭവം. ആക്രമണത്തില്‍ പരുക്കേറ്റവരെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജ്യോതി നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

View Post

Exit mobile version