സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, കാഷ്യർ, ടെയ്ലർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ തുടങ്ങി നിരവധി തസ്തികകളിൽ ഒഴിവുകൾ ; ശനിയാഴ്ച (06-12-2025) തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് അഭിമുഖം
കൊച്ചി : രാജ്യത്തെ ഏറ്റവും മികച്ച റീട്ടെയ്ൽ ശൃംഖലയായ ലുലുവിന്റെ വിവിധ തസ്തികകളിലേക്ക് തൊഴിലന്വേഷകർക്ക് മികച്ച അവസരം. സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, കാഷ്യർ, ടെയ്ലിർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് വാക്ക് ഇൻ ഇന്റർവ്യൂ. തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപമുള്ള മുൻസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാളിൽ ശിനയാഴ്ച (06-12-2025) രാവിലെ പത്ത് മണി മുതൽ മൂന്ന് വരെയാണ് വാക്ക് ഇൻ ഇന്റർവ്യൂ.
സൂപ്പർവൈസർ തസ്തികയിലേക്ക് റീട്ടെയ്ൽ സെയിൽസ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തനപരിചയം വേണം. 25 മുതൽ 35 വയസുവരെയാണ് പ്രായപരിധി. സെക്യൂരിറ്റി സൂപ്പർവൈസർ, സിസിടിവി ഓപ്പറേറ്റർ തസ്തികളിലേക്ക് 2 വർഷം പ്രവർത്തന പരിചയമാണ് ആവശ്യം. ഷെഫ് തസ്തികയിലേക്ക് റീട്ടെയ്ൽ ഹോട്ടൽ രംഗത്ത് പ്രവർത്തനപരിചയമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സൗത്ത് ഇന്ത്യൻ- നോർത്ത് ഇന്ത്യൻ , ചൈനീസ്, സലാഡ് മേക്കർ, കോൺഫെക്ഷനറി, ജൂസ് മേക്കർ, എന്നിവർക്കാണ് മുൻഗണന. ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ നിശ്ചിത യോഗ്യതകൾ ഉണ്ടായിരിക്കണം. 20 മുതൽ 30 വയസ്സുവരെയാണ് പ്രായപരിധി.
സെയിൽസ്മാൻ സെയിൽസ് വുമൺ തസ്കിയിലേക്ക് ഫ്രഷേസ്സിനും പങ്കെടുക്കാം. 20 മുതൽ 30 വരെയാണ് പ്രായപരിധി. എച്ച്എസ്സി/എസ്എസ്എൽസിയാണ് യോഗ്യത. ടെക്സ്റ്റൈലിസ് എക്സ്പീര്യൻസ് ഉള്ളവർക്കും ഫ്രഷേസ്സിനും ലുലു സെലിബ്രേറ്റ് സെയിൽസ് വുമൺ തസ്തികയിലെ അഭിമുഖത്തിൽ പങ്കെടുക്കാം. 20 മുതൽ 40 വരെയാണ് പ്രായപരിധി.
പ്ലസ് ടു യോഗ്യതയുള്ളവർക്ക് കാഷ്യർ തസ്തികയിലെ അഭിമുത്തിൽ പങ്കെടുക്കാം. 20 മുതൽ 30 വരെയാണ് പ്രായപരിധി. എച്ച്എസ്സി അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് റൈഡ് ഓപ്പറേറ്റർ തസ്തികയിലേക്ക് പങ്കെടുക്കാം. മതിയായ അനുഭവസമ്പത്തുള്ളവർക്ക് ടെയിലർ തസ്തികയിലെ അഭിമുഖത്തിൽ പങ്കെടുക്കാം. 45 വയസ്സാണ് പ്രായപരിധി. ഹെൽപ്പർ തസ്തികയിലേക്ക് ഒഴിവുണ്ട്. 45 ആണ് പ്രായപരിധി.അഭിമുഖത്തിനെത്തുന്നവർ രാവിലെ പത്ത് മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണം.

Leave feedback about this