breaking-news Kerala

ഫാഷന്‍ ഫാക്ടറി ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു: 5000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി സ്വന്തമാക്കാം

2000 രൂപ നല്‍കി 2000 രൂപ തിരിച്ചുനേടാന്‍ അവസരം

5000 രൂപ വില വരുന്ന അപ്പാരല്‍ സൗജന്യമായി സ്വന്തമാക്കാം

മുംബൈ/കൊച്ചി: റിലയന്‍സ് റീട്ടെയിലിന് കീഴിലുള്ള പ്രമുഖ ഫാഷന്‍ ഡിസ്‌കൗണ്ട് ശൃംഖലയായ ഫാഷന്‍ ഫാക്ടറി, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫാഷന്‍ അനുഭവത്തിനൊപ്പം സമാനതകളില്ലാത്ത സാമ്പത്തിക ലാഭവും ഒരുക്കുന്ന ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു. ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ 7 വരെ നടക്കുന്ന മെഗാ ഷോപ്പിംഗ് ഇവന്റിലൂടെ, ഉപഭോക്താക്കള്‍ക്ക് 5000 രൂപ വില വരുന്ന വസ്ത്രങ്ങള്‍ യാതൊരു ചെലവുമില്ലാതെ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുങ്ങുന്നത്.

5000 രൂപയുടെ (എംആര്‍പി) മൂല്യമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഓഫര്‍ ലഭ്യമാകാനുള്ള ആദ്യഘട്ടം. എന്നാല്‍ ഇതിന് 2000 രൂപ മാത്രം ബില്‍ അടച്ചാല്‍ മതി. ഈ 2000 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കുകയും ചെയ്യും. പര്‍ച്ചേസിനൊപ്പം 1000 രൂപ വിലയുള്ള ഉറപ്പായ സൗജന്യം കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം പിന്നീട് ഉപയോഗിക്കാവുന്ന 1000 രൂപയുടെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറും ലഭിക്കും. ഫലത്തില്‍ ഉപഭോക്താവിന് 5000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി സ്വന്തമാക്കുന്ന അനുഭവമാണുണ്ടാകുന്നത്. ഇതൊരു ‘സീറോ-നെറ്റ്-സ്‌പെന്‍ഡ്’ ഷോപ്പിംഗ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഈ ആനുകൂല്യം കേവലം ഒരു വില്‍പ്പന മേളയുടെ ഭാഗമായല്ല, മറിച്ച് വര്‍ഷാവസാന ഷോപ്പിംഗ് സീസണില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ബ്രാന്‍ഡഡ് സ്‌റ്റൈലുകള്‍ ബജറ്റിനിണങ്ങുന്ന രീതിയില്‍ ലഭ്യമാക്കുക എന്ന ഫാഷന്‍ ഫാക്ടറിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്. മൂല്യാധിഷ്ഠിത ഷോപ്പിംഗ് നടത്തുന്ന കുടുംബങ്ങള്‍, യുവ ഉപഭോക്താക്കള്‍, ഏറ്റവും പുതിയ ഫാഷന്‍ തേടുന്നവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റിനെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വാങ്ങി വാര്‍ഡ്രോബ് പുതുക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ദിവസേന 20% മുതല്‍ 70% വരെ ഡിസ്‌കൗണ്ട് നല്‍കുന്ന ഫാഷന്‍ ഫാക്ടറിയുടെ അടിസ്ഥാന വാഗ്ദാനത്തെ ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പതിന്മടങ്ങ് ശക്തമാക്കുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video