loginkerala breaking-news നടൻ കൃഷ്ണപ്രസാദും സഹോദരനും മർദിച്ചെന്ന് ഡോക്ടറുടെ പരാതി
breaking-news Kerala

നടൻ കൃഷ്ണപ്രസാദും സഹോദരനും മർദിച്ചെന്ന് ഡോക്ടറുടെ പരാതി

ചങ്ങനാശേരി: നടൻ കൃഷ്ണപ്രസാദും സഹോദരനായ ബി.ജെ.പി കൗൺസിലറും മർദിച്ചെന്ന് അയൽവാസിയായ ഡോക്ടറുടെ പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ. ബി. ശ്രീകുമാറാണ് (67) ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. കോട്ടയം നഗരത്തിൽ താമസിക്കുന്ന ഡോക്ടർ ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള സ്ഥലത്ത് പുതിയ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്ണപ്രസാദ് സ്ഥലത്തെത്തി തടഞ്ഞു. കല്ലുകെട്ടിയാൽ പൊളിക്കുമെന്നും മുന്നറിയിപ്പ് നൽകി. തർക്കമായതോടെ ഡോക്ടർ സ്ഥലത്തെത്തി. ഇതിനിടെ വില്ലേജ് ഓഫിസറും വന്നു.

Exit mobile version