loginkerala entertainment ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവി; ധീരം ആരംഭിച്ചു
entertainment

ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവി; ധീരം ആരംഭിച്ചു

കുറ്റാന്വേഷണ ചിത്രങ്ങൾ സിനിമയുടെ വിജയ ഘടകങ്ങളിൽ പ്രധാനപ്പെട്ട പശ്ചാത്തലമാണ്.ഈ ജോണറിൽ വ്യത്യസ്ഥമായ നിരവധി സിനിമകൾ എല്ലാ ഭാഷകളിലും പ്രദർശനത്തിനെത്തി പ്രേക്ഷകരെ ഏറെ ആകർഷമാക്കിയിട്ടുണ്ട് ഇപ്പോഴിതാ പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ നാം ഇതുവരെ കാണുകയും, കേൾക്കുകയും ചെയ്തിട്ടില്ലാത്ത രീതിയിൽ ഒരു പുതിയ സിനിമക്കു തുടക്കം കുറിക്കുന്നു.

ചിത്രം ധീരം ജനുവരി പതിനഞ്ച് ബുധനാഴ്ച്ച കോഴിക്കോട്ടാണ് ഈ ചിത്രം ആരംഭിച്ചത്. ഒരു പിടി മികച്ച ഹൃസ്വ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ ജിതിൻ സുരേഷ്.ടി.യാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ്.എം.എസ്. ഹാരിസ് അമ്പഴത്തിങ്കൽ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസർ – ഹബീബ് റഹ്മാൻ.കോഴിക്കോട് ബീച്ചിലെ ഫിഷറീസ് വകുപ്പിൻ്റെബിൽഡിം ഗിൽ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും അടങ്ങുന്ന ലളിതമായ ചടങ്ങിലാണ് ചിത്രീകരണം ആരംഭിച്ചത്.

ബേബി മീനാക്ഷി ജിതിൻ സ്വിച്ചോൺ കർമ്മവും, മാസ്റ്റർ സാഥ്വിക് സുഗന്ധ് ഫസ്റ്റ് ക്ലാപ്പും നൽകി.’ നേരത്തേ അണിയറ പ്രവർത്തകർ ഭദ്രദീപം തെളിയിച്ചു. കഥയിലും അവതരണത്തിലും തികച്ചും വ്യത്യസ്ഥമായ ഒരു ഇൻവസ്റ്റിഗേഷൻ പാറ്റേണാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. കുറ്റാന്വേഷണകഥകളിൽ പ്രേക്ഷകൻ്റെ മുൻവിധികളെ പാടെ തകിടം മറിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും ധീരം
ഇന്ദ്രജിത്ത് സുകുമാരനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏ.എസ്.പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെയാണ്ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ദിവ്യാ പിള്ള’ അജു വർഗീസ്, രൺജി പണിക്കർ, നിഷാന്ത് സാഗർ, സൂര്യ പ്രണി ഫെയിം) റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്.

Exit mobile version