കൊല്ലം: മൈനാഗപ്പള്ളിയില്‍ 10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് പരാതി. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്.സംശയം തോന്നി ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്റെ ക്രൂരതയേക്കുറിച്ച് ഡോക്ടറോട് വെളിപ്പെടുത്തിയത്. മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തിയ ശേഷം കുട്ടിയും അമ്മയും മടങ്ങിയിരുന്നു.
എന്നാല്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്. ഇതോടെയാണ് കുട്ടി പിതാവാണ് പൊള്ളിച്ചതെന്ന് വെളിപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
