breaking-news Kerala

എന്റെ മകളും പേരക്കുട്ടിയുമല്ലേ ഒപ്പമുണ്ടായിരുന്നത്; സ്വാഭാവികമല്ലേ: ലഹരിവേട്ടയിൽ മുന്നോക്കമോ പിന്നോക്കമോയില്ല; വിഴിഞ്ഞത്തിൽ തർക്കം വേണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മീറ്റിങ്ങിൽ മകളും പേരക്കുട്ടികളും എത്തിയതിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ മകളും പേരക്കുട്ടിയുമല്ലേ എത്തിയത്. അതിൽ‌ എന്താണ് പ്രശ്നമെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്റെ കൂടെ എക്സിബിഷനെല്ലാം കുട്ടിയായിരിക്കുന്ന കാലം മുതൽ ചെറുമകൻ വരാറുണ്ടെന്നും ഔദ്യോ​ഗിക കാറിൽ വന്നതിനെ നിങ്ങൾ അത്രയധികം വിമർശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തിൽ തർക്കം വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം കമ്മീഷനിങ്ങിന് വിളിച്ചതാണ് ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു. പി.കെ. ശ്രീമതിയെ പാർട്ടി സെക്രട്ടറിയേറ്റിൽ നിന്ന് വിലക്കിയിട്ടില്ലെന്നും വാർത്ത അടിസ്ഥാനരഹിതമാണെന്നും അ​ദ്ദേഹം പ്രതികരിച്ചു.

ശ്രീമതി ടീച്ചർ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിയാണ്. അങ്ങനെയാണ് കേന്ദ്രകമ്മിറ്റിയിലേക്ക് എത്തിയത്. കേന്ദ്ര കോട്ടയിൽ പെടുത്തിയാണ് എക്സെപ്ഷൻ നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തീവ്രവാദത്തിനെതിരെ രാജ്യത്തെ എല്ലാ ജനങ്ങളും ശക്തമായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ലഹരിക്കേസുകളിൽ പിന്നോക്കമോ മുന്നോക്കമോയില്ലെന്ന് വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. പുലിപ്പല്ല് കേസിൽ കോടതിയും വനംവകുപ്പും അനുയോജ്യ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video