തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മേയർ വി.വി രാജേഷിനെ പ്രത്യേകം എടുത്ത് പറഞ്ഞ് മോദി. തന്റെ പഴയകാല സുഹൃത്തും തിരുവനന്തപുരം കോർപ്പറേഷന്റെ അഭിമാനവുമെന്നാണ് മോദി വി.വി രാജേഷിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ ലിസ്റ്റിൽ നിന്ന് മേയറെ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് വേദിയിലെത്തിയ മോദി വി.വി രാജേഷിനെ പ്രത്യേകം എടുത്ത് പറഞ്ഞ് പ്രസംഗിച്ചത്. പുത്തരിക്കണ്ടം മൈതാനത്ത് റോഡ് ഷോയായി എത്തിയ ശേഷമാണ് മോദി പ്രസംഗം തുടർന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മോദി പറഞ്ഞു. ദരിദ്രരെ പരിഗണിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാ ബന്ധമാണ്.
കേരളത്തിൽ 25 ലക്ഷം നഗരവാസികൾക്ക് ഉറപ്പുള്ള വീട് ലഭിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കി. കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാ ബോധമെന്ന് സൂചിപ്പിച്ച മോദി ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരെ സംരക്ഷിക്കുന്നതിനായി പി.എം സൂര്യ പദ്ധതി, നാരിശക്തിയുടെ കരുത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കി.
കേരളത്തിലെ ശമ്പളക്കാരായ മധ്യവർഗത്തിന് ഗുണം ചെയ്യുന്ന രീതിയിൽ നികുതി ഘടനയിൽ സർക്കാർ മാറ്റം വരുത്തി. തിരുവനന്തപുരത്തെ സ്റ്റാർട്ട് അപ്പ് ഹബ്ബാക്കാനുള്ള പദ്ധതികൾക്ക് വേഗം കൂട്ടി. തിരുവനന്തപുരം കോർപ്പറേഷനിലെ ഉജ്ജ്വല വിജയത്തിന് പ്രവർത്തകരെ അഭിനന്ദിക്കാനും വിവിധ കേന്ദ്ര സർക്കാർ പദ്ധതികൾക്ക് തുടക്കം കുറിക്കുവാനുമായിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തിയത്.

Leave feedback about this