loginkerala breaking-news കാണികളുണ്ടാവേണ്ടത് സാമൂഹ്യ മാധ്യമങ്ങളിലല്ല ഗാലറിയിലാണ്….. ജയിക്കുമ്പോൾ കൂടെ നിൽക്കാൻ അനേകം പേരുണ്ടാകും മോശം സമയത്തും കൂടെ നിൽക്കുമ്പോഴാണ് യഥാർത്ഥ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌; കുറിപ്പുമായി സി.കെ വിനീത്
breaking-news sport

കാണികളുണ്ടാവേണ്ടത് സാമൂഹ്യ മാധ്യമങ്ങളിലല്ല ഗാലറിയിലാണ്….. ജയിക്കുമ്പോൾ കൂടെ നിൽക്കാൻ അനേകം പേരുണ്ടാകും മോശം സമയത്തും കൂടെ നിൽക്കുമ്പോഴാണ് യഥാർത്ഥ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌; കുറിപ്പുമായി സി.കെ വിനീത്

വേശകരമായ മത്സരത്തിന് ഒടുവിലാണ് കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേളഴ്സ് വിജയമുറപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് vs ജംഷഡ്പുർ മാച്ചിൽ കേരളത്തിന്റെ പെരുമ നിലനിർത്തിയ മാച്ച് തന്നെയാണ് കണ്ടത്. മുൻ മത്സരങ്ങളിൽ പിന്നോട്ട് പോയ ടീം ആവേശകരമായി തിരിച്ചെത്തുന്ന കാഴ്ചയും കണ്ടു. ഇപ്പോഴിതാ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനെതിരെ ഉയരുന്ന ആരാധകരുടെ വിമർശനത്തിനും ടീം മാനേജ്മെന്റിന് എതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കും ​ഗാലറിയിൽ കാണികൾ കുറയുന്ന പ്രവണതയ്ക്കും എതിരെ രം​ഗത്തെത്തുകയാണണ് മലയാളി താരം സി.കെ വിനീത്. കാണികൾ കുറയുന്നത് നല്ല പ്രവണതല്ലെന്നും സമൂഹമാധ്യമങ്ങളില്ല ആരാധകർ നിറയേണ്ടത്, മറിച്ച് ​ഗാലറിയിലാണെന്നും സി.കെ,വിനീത് കുറിക്കുന്നു.

സി.കെ വിനീതിന്റെ കുറിപ്പിന്റെ പൂർണ രൂപം>

സാധാരണ കേരള ബ്ലാസ്റ്റർസിന്റെ കാര്യങ്ങളിൽ നിന്ന് മാറി നിൽക്കാറാണ് എന്റെ പതിവ്, കുറേ നാളിനു ശേഷമാണ് ഇന്നു ഒരു കേരള ബ്ലാസ്റ്റേഴ്‌സ് മാച്ച് കാണുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് vs ജംഷഡ്പുർ , ആഷ്‌ലി വെസ്റ്റുവുഡിന്റെ കീഴിൽ ടീം നല്ല കളി കളിക്കുന്നുമുണ്ട്, രണ്ടു ഗോളുകൾക്ക് മുന്നിലാണ്. ഗ്യാലറിയിൽ അധികം ആളുകളില്ല, “ബാഡ്ജിനോടാണ് ഞങ്ങളുടെ വിശ്വാസം” എന്ന് ബാനറിൽ എഴുതി വെച്ചത് കാണാം , ഒരു വിഭാഗം ഫാൻസ്‌ കളി ബഹിഷ്ക്കരിച്ചിട്ടുണ്ടെന്നു തോന്നുന്നു.

നിങ്ങൾക്ക് പല പ്രശ്നങ്ങൾ കാണും, മാനേജ്മെന്റുമായിട്ട് പ്രശ്നങ്ങൾ കാണും, പ്ലയെഴ്സ് ആയിട്ട് കാണും, അത്‌ ചോദ്യം ചെയ്യപ്പെടുകയും വേണം. പക്ഷെ കളി ബഹിഷ്കരിക്കുന്നത് ശരിയായ രീതിയല്ല. ഏത് മാനേജ്മെന്റ് ആണേലും കളിക്കാരൻ ആണേലും ഗ്രൗണ്ടിൽ പോരാട്ടം ആ ബാഡ്ജിനു വേണ്ടിയാണ്. മറ്റുള്ളതൊക്കെ അതിനു പുറത്ത്. മാനേജ്മെന്റ് വരും പോകും, കളിക്കാർ വരും പോകും… മോശം സീസണുകളും മോശം ഫലങ്ങളും എല്ലാം ക്ലബ്ബിന്റെ ഭാഗമാണ്. ഈ ക്ലബ് നിങ്ങളുടേതാണ് .നിങ്ങൾ കൂടെയുണ്ടാകുമ്പോഴാണ് അത് തലയുയർത്തി നിൽക്കുന്നത്. മറ്റു ടീമുകൾ കേരള ബ്ലാസ്റ്റേഴ്‌സ് എന്നെ ടീമിനെക്കാൾ പേടിച്ചിരുന്നത് ഗാലറിയിലുണ്ടായിരുന്ന നിങ്ങളെയാണ്. ഈ ടീമിനെ ഈ നാടിനാവശ്യമുണ്ട് ,അതിനേക്കാളേറെ ഈ ടീമിന് നിങ്ങളെയും.

ഞാൻ കളിച്ച് കൊണ്ടിരുന്ന സമയത്ത് പോലും കണ്ടിരുന്ന ഒരു രീതിയാണിത്, കളി ജയിക്കുമ്പോൾ കാണികൾ കൂടുകയും കളി തോൽക്കുമ്പോൾ ആളുകൾ കുറയുകയും ചെയ്യുന്ന അവസ്ഥ, അറുപതിനായിരം കാണികൾ എന്നു പറഞ്ഞിടത്തു രണ്ടായിരത്തി അഞ്ഞൂറോളും ആളുകളുടെ മുന്നിൽ ഞാൻ കളിച്ചിട്ടുണ്ട്, അന്ന് പറഞ്ഞത് തന്നെയേ ഇന്നും പറയാനുള്ളു, കാണികളുണ്ടാവേണ്ടത് സാമൂഹ്യ മാധ്യമങ്ങളിലല്ല ഗാലറിയിലാണ്. ജയിക്കുമ്പോൾ കൂടെ നിൽക്കാൻ അനേകം പേരുണ്ടാകും മോശം സമയത്തും കൂടെ നിൽക്കുമ്പോഴാണ് യഥാർത്ഥ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആകുന്നത് . അതാണ് “ OUR LOYALITY IS‌ TO THE BADGE ”

Exit mobile version