കോന്നി: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സമവായമെന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്. 45 ജില്ലാ കൗണ്‍സിലും രൂപീകരിച്ചു.
മുന്‍പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട എ.പി.ജയന് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തി. ജയന്റെ തിരിച്ചുവരവിനെ ഒരു വിഭാഗം ശക്തമായി എതിർത്തെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഇവർ അംഗീകരിക്കുകയായിരുന്നു.
Leave feedback about this