loginkerala breaking-news മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഗു​രു​വാ​യൂ​ർ ക്ഷേത്ര സന്ദർശനം; ചട്ടലംഘനത്തിൽ അന്വേഷണം തുടങ്ങി
breaking-news Kerala

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഗു​രു​വാ​യൂ​ർ ക്ഷേത്ര സന്ദർശനം; ചട്ടലംഘനത്തിൽ അന്വേഷണം തുടങ്ങി

തൃ​ശൂ​ര്‍: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര ദ​ര്‍​ശ​ന വി​വാ​ദ​ത്തി​ല്‍ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ​രി​ശോ​ധ​ന തു​ട​ങ്ങി. ച​ട്ട ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ച​ട്ട ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ​ന്‍റെ പ​രി​ശോ​ധ​ന. ക്ഷേ​ത്ര ഗോ​പു​ര​ത്തി​ലെ രേ​ഖ​ക​ൾ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ​രി​ശോ​ധി​ക്കും. സ്ഥ​ല​ത്തു​ണ്ടാ​യ​വ​രി​ൽ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​നാ​യി ഗു​രു​വാ​യൂ​രി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി​ഐ​പി ദ​ര്‍​ശ​ന​ത്തി​ന് വി​ല​ക്കു​ള്ള ഞാ​യ​റാ​ഴ്ച രാ​വി​ലെ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം പു​ല​ര്‍​ച്ചെ മു​ത​ല്‍ കാ​ത്തു​നി​ന്ന ഭ​ക്ത​ര്‍​ക്ക് ത​ട​സ​മു​ണ്ടാ​ക്കി​യെ​ന്ന് കാ​ണി​ച്ച് ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Exit mobile version