World

സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം ; 250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപ; വിവാദത്തിലായി ചൈനയിലെ പ്രകൃതി ചികിത്സ

ബീജിങ്: സന്ധിവാതത്തിനു മരുന്നായി കടുവാമൂത്രം വിൽപ്പനയ്ക്ക് വച്ച് ചൈനയിലെ മൃഗശാല. ദി യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതരാണ് കടുവയുടെ മൂത്രം കുപ്പികളിലാക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. വൈറ്റ് വൈനും ഒരു കഷ്ണം ഇഞ്ചിയും ചേർന്ന മിശ്രിതത്തിൽ കടുവയുടെ മൂത്രം കൂടി കലർത്തി വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ സന്ധിവാതം, ഉളുക്ക്, പേശിവേദന എന്നിവയെല്ലാം മാറുമെന്നാണ് അവകാശവാദം. കടുവാമൂത്രം കുടിക്കുന്നതും നല്ലതാണെന്ന് അവകാശപ്പെടുന്നുണ്ട്.

പക്ഷേ എന്തെങ്കിലും വിധത്തിലുള്ള അലർജി അനുഭവപ്പെട്ടാൽ മൂത്രം കുടിക്കുന്നത് പെട്ടെന്ന് തന്നെ നിർത്തണമെന്നും മൃഗശാല അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 250 മില്ലി ലിറ്റർ മൂത്രത്തിന് 596 രൂപയാണ് (50 യുവാൻ) വില. കടുവാ മൂത്രം വിൽക്കുന്ന വാർത്തകൾ പ്രചരിച്ചതോടെ സംഭവം വൻ വിവാദമായി മാറിയിരിക്കുകയാണ്.

കടുവക്കൂട്ടിൽ സജ്ജീകരിച്ചിരിക്കുന്ന പാത്രത്തിൽ നിന്നാണ് കടുവാമൂത്രം ശേഖരിക്കുന്നതെന്ന് മൃഗശാലയിലെ ജോലിക്കാരൻ പറയുന്നു. എന്നാൽ ഏതെങ്കിലും വിധത്തിലുള്ള ശുദ്ധീകരണം നടക്കുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല. വളരെ കുറച്ചു പേരെ നിലവിൽ കടുവാ മൂത്രം പരീക്ഷിക്കാൻ തയാറായിട്ടുള്ളൂ. ദിവസത്തിൽ രണ്ട് കുപ്പി മൂത്രമേ വിറ്റഴിയാറുള്ളൂവെന്ന് അധികൃതർ പറയുന്നു. കടുവാമൂത്രം സന്ധിവാതം മാറ്റുമെന്നതിൽ ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇത്തരത്തിൽ യാതൊരു വിധ പഠനങ്ങളും നടന്നിട്ടില്ല.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video