സുനിത വില്യംസ് വിരമിച്ചു; പ്രഖ്യാപനം ഇന്ത്യാ സന്ദർശനത്തിനിടെ
ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ (നാസ) നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ ജീവയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്. 2006 ഡിസംബറിൽ STS-116 ദൗത്യത്തിന്റെ ഭാഗമായി ഡിസ്‌കവറി സ്‌പേസ് ഷട്ടിലിൽ സുനിത ആദ്യമായി ബഹിരാകാശത്തേക്ക് പോയി. STS-117 സംഘത്തോടൊപ്പം സ്‌പേസ് ഷട്ടിൽ അറ്റ്‌ലാന്റിസിൽ തിരിച്ചെത്തി. ഈ ദൗത്യത്തിൽ സുനിത ഫ്‌ളൈറ്റ് എഞ്ചിനിയറായാണ് പ്രവർത്തിച്ചത്. 2012-ൽ കസാഖിസ്ഥാനിലെ
