മിശിഹായല്ലാതെ മറ്റാര്? എട്ടാംതവണയും ഹാലണ്ടിനെ പിന്തള്ളി ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മെസ്സി
ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരത്തിനുള്ള 67-ാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രം. എട്ടാം തവണയും ബാലന്‍ ഡി ഓറില്‍ മുത്തമിട്ടിരിക്കുകയാണ് അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. വീണ്ടും മിശിഹാ സ്വര്‍ണപ്പന്തില്‍ മുത്തമിടുമ്പോള്‍ അതും ഒരു പുതിയ ചരിത്രമായി മാറുകയാണ്. ബാലണ്‍ ഡി’ഓറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരമെന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് മെസ്സി മാറ്റിയെഴുതിയത്. ലോകഫുട്‌ബോളിലെ മിശിഹായുടെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമായില്ല എന്നതിന്റെ സൂചനകൂടിയാണ്