പ്രമുഖ താരം ഗിഫ്റ്റ് ചെയ്ത കണ്ണട എറിഞ്ഞുടച്ചു; മറ്റൊരു നടന്റെ ചിത്രത്തിനെ പ്രശംസിച്ചതിന് മർദ്ദിച്ചു; ഉണ്ണി മുകുന്ദനെതിരെ പരാതി നൽകി മാനേജർ
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായി മാനേജറായ വിപിൻ കുമാർ പൊലീസിൽ സമർപ്പിച്ച പരാതി മനോരമ ഓൺലൈനിനു ലഭിച്ചു. ആറുവർഷമായി ഉണ്ണി മുകുന്ദന്റെ മാനേജർ ആയി പ്രവർത്തിക്കുന്ന തനിക്ക് മുൻകാലങ്ങളിലെ തരത്തിൽ നിന്ന് ദുരനുഭവം നേരിട്ടിട്ടുണ്ടെന്നു മാനേജരായ വിപിൻ കുമാർ നൽകിയ പരാതിയിൽ പറയുന്നു. ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ എന്ന വിജയചിത്രത്തിനു ശേഷം വന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം പരാജയമായത് താരത്തെ നിരാശയിലാക്കി. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും ഉണ്ണി മുകുന്ദൻ അസ്വാരസ്യത്തിലാണെന്ന് വിപിന്റെ
