യുവസംവിധായകന്‍ ജയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ മൂന്നാമത്തെ ചിത്രം ‘കാത്ത് കാത്തൊരു കല്യാണം ‘ തിയേറ്ററിലേക്ക്
കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടോണി സിജിമോന്‍, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനം നിര്‍വ്വഹിച്ച ‘കാത്ത് കാത്തൊരു കല്യാണം’ വരുന്നു. ചിത്രം ഉടന്‍ തിയേറ്ററിലെത്തും. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് ‘കാത്ത് കാത്തൊരു കല്യാണം ‘ പറയുന്നത്. ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകരയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് നന്ദനാണ്.മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ
