ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ
ന്യുഡൽഹി:ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ.ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക വേഷത്തിലാണ് ഔദ്യോഗിക കൂടിക്കാഴ്ചക്കായി ഡൽഹിയിൽ എത്തിയത്. പുരസ്കാരം ലഭിച്ചതിൽ കരസേനാ മേധാവി തന്നെ അഭിനന്ദിച്ചുവെന്നും വലിയ സന്തോഷമുണ്ടെന്നും മോഹൻലാൽ പ്രതികരിച്ചു. പരമോന്നത ബഹുമതിയോടൊപ്പം തന്നെ നിൽക്കുന്ന പ്രശംസയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഇതൊരു അപൂർവ അവസരമാണ്. ഞാൻ ബെറ്റാലിയനിൽ ചേർന്നിട്ട് 16 വർഷമായി. സമൂഹത്തിന് അറിയാവുന്ന കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
