പാകിസ്താന് രഹസ്യവിവരങ്ങൾ കൈമാറിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പഹൽഗാമിൽ നിന്ന് സ്ഥലം മാറിയത് ഭീകരാക്രമണത്തിന് മുൻപ്; വിശദമായി ചോദ്യം ചെയ്യുന്നു
ന്യൂഡൽഹി: പാകിസ്താന് രഹസ്യവിവരങ്ങൾ കൈമാറിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പഹൽഗാമിൽ നിന്ന് സ്ഥലംമാറിപ്പോയത് ഭീകരാക്രമണം നടന്ന ഏപ്രിൽ 22ന് ആറ് ദിവസം മുമ്പെന്ന് റിപ്പോർട്ടുകൾ. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചാരപ്പണി നടത്തിയതിന് എൻ.ഐ.എ അറസ്റ്റ് ചെയ്ത സി.ആർ.പി.എഫ് അസി. സബ് ഇൻസ്പെക്ടർ മോത്തി റാം ജാട്ട് 116ാം ബറ്റാലിയന്‍റെ ഭാഗമായാണ് പഹൽഗാമിലുണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി (പി.ഐ.ഒ) തന്ത്രപ്രധാനമായ വിവരങ്ങൾ മോത്തി റാം ജാട്ട് പങ്കുവെച്ചിരുന്നതായാണ്