സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 14,790 രൂപയിലും പവന് 1,18,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 155 രൂപ ഉയർന്ന് 12,150 രൂപയിലെത്തി. ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനും വീഴ്ചകൾക്കും ശേഷം ശനിയാഴ്ച ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയും വർധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം.
