മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് ഗോപാലകൃഷ്‌ണൻ അന്തരിച്ചു
കാസർകോട്: മുതിർന്ന മാധ്യമപ്രവർത്തകൻ കെ എസ് ഗോപാലകൃഷ്‌ണൻ (68)അന്തരിച്ചു. സംസ്‌കാരം ഞായർ രാവിലെ. ഏറെക്കാലം ദേശാഭിമാനി കാസർകോട് ഏരിയാ ലേഖകനായിരുന്നു. ഉത്തരദേശം, ലേറ്റസ്‌റ്റ് തുടങ്ങി വിവിധ പത്രങ്ങളിലും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ തുടക്കകാലത്ത് പത്രാധിപ സമിതി അംഗമായിരുന്നു. വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും ശ്രദ്ധേയമായ വാർത്താ പരമ്പരകൾ ചെയ്‌തു. കാസർകോട്ടെ സ്‌പിരിറ്റ് മാഫിയക്കെതിരെ വാർത്തകൾ ചെയ്‌തതിന്റെ പേരിൽ നിരവധിതവണ അക്രമത്തിനിരയായി. കേരള സ്‌റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ കെ എസ് ഗോപാല കൃഷ്‌ണൻ എസ്‌എഫ്‌ഐ കാസർകോട് ഏരിയാ
