നിലപാട് വ്യക്തമാക്കില്ല: കെ.സി.വോണുഗോപാലിനെ സതീശൻ ഭീഷണിപ്പെടുത്തുന്നു; ആഞ്ഞടിച്ച് അൻവർ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ. സതീശൻ തന്നെ ഒതുക്കാൻ നോക്കുകയാണ്. ബുധനാഴ്ച കെ.സി.വോണുഗോപാലുമായി ചർച്ച നടത്താൻ തീരുമാനിച്ചതായിരുന്നു. അതനുസരിച്ചാണ് താൻ കോഴിക്കാട്ട് എത്തിയത്. അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വി.ഡി.സതീശൻ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് ചർച്ച നടക്കാതെ പോയത്. യുഡിഎഫ് ചെയർമാന് ഗൂഢലക്ഷ്യമുണ്ട്. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നത്. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വി.ഡി.സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നു.