breaking-news Kerala

നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ

നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. വിഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. നഗ്നതാ പ്രദർശനത്തിനൊപ്പം വിനായകൻ ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണു സൂചന. മുൻപും സമാനമായ പ്രവൃത്തികളാൽ വിനായകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. 145K Share Facebook

Read More
Kerala

വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്കൂൾ ബസിന് ഓട്ടത്തിനിടയിൽ തീപിടിച്ചു

കോതമംഗലം; വിദ്യാർത്ഥികളുമായി സഞ്ചരിച്ച സ്കൂൾ ബസിന് ഓട്ടത്തിനിടയിൽ തീപിടിച്ചു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. അപകടത്തിൽ ആർക്കും ആളപായമില്ല. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ബസ് കത്തിനശിച്ചത്.വിദ്യാർത്ഥികളെ കയറ്റിവന്ന വാഹനം കല്ലൂര്‍ക്കാട് നീറാംപുഴ കവലയ്ക്ക് സമീപം ആണ് കത്തിയത്. ബസിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. 145K Share Facebook

Read More
breaking-news Kerala World

ഡൊണാൾഡ് ട്രംപിന് ആശംസനേർന്ന് മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും

വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശംസനേർന്ന് റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും. വാഷിങ് ഡണിലെ ഒരു സ്വകാര്യ റിസപ്ഷനിൽ പങ്കെടുക്കവെയായിരുന്നു ട്രംപിന്റെ ആശംസ എത്തിയത്. ഇന്ത്യ-യുഎസ് ബന്ധങ്ങൾക്കായി രണ്ട് രാഷ്ട്രങ്ങൾക്കും ലോകത്തിനും അഭൂതപൂർവമായ പുരോഗതിക്കും സഹകരണത്തിനും വഴിയൊരുക്കുന്ന, പരിവർത്തനാത്മകമായ നേതൃപദവി അവർ ഉണ്ടാകട്ടെയെന്ന് മുകേഷ് അംബാനി ആശംസിച്ചു. ചടങ്ങിൽ ട്രംപ് അംബാനി കുടുംബത്തിന്റെ ആശംസയിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 145K Share Facebook

Read More
breaking-news Kerala

പ്രണയക്കൊലയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി; ​ഗ്രീഷ്മയ്ക്ക് വധശിക്ഷ; കൊടുംക്രൂരമായ കൊലപാതകമെന്ന് കോടതി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ

Read More
breaking-news Kerala

ഹൃദയ വാൽവിൽ രണ്ട് ബ്ളോക്ക്; കാലിൽ മുറിവ്; ​ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; രാസ പരിശോധന തുടരാൻ പൊലീസ്

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ തീർത്ത നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ളോക്കുണ്ടായിരുന്നു. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുമുണ്ടായിരുന്നു. അസുഖങ്ങൾ മരണകാരണമായോയെന്ന് വ്യക്തമാക്കാൻ ആന്തരിക പരിശോധനാഫലം വരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. .ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൃതദേഹത്തിൽ ക്ഷതമില്ല. വിഷാംശം ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങൾക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. വായ്ക്കുള്ളിൽ ഭസ്മത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇത് ഉള്ളിലേക്ക് ഇറങ്ങിയിട്ടുണ്ടോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.ആന്തരികാവയവങ്ങളുടെ

Read More
breaking-news Kerala

ചെകുത്താന്റെ മനസുള്ള കുറ്റവാളിയാണ്; വധശിക്ഷതന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; ആസൂത്രണം ചെയ്ത കൊലപാതകം; ഷാരോൺ വധക്കേസിൽ വിധി നാളെ

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ണ്‍ വ​ധ​ക്കേ​സി​ല്‍ തിങ്കളാഴ്ച വിധി പറയും. നെ​യ്യാ​റ്റി​ന്‍​ക​ര സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.കേ​സി​ൽ ദേ​വി​യോ​ട് രാ​മ​വ​ര്‍​മ​ന്‍​ചി​റ പൂ​മ്പ​ള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ​യും അ​മ്മാ​വ​ന്‍ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​രും കു​റ്റ​ക്കാ​രെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ.​എം. ബ​ഷീ​ർ വി​ധി പ്ര​സ്താ​വി​ച്ചി​രു​ന്നു. ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു​വി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് കോടതി നിരീക്ഷിച്ചത്. വിദ്യാസമ്പന്നയായ യുവതി വിവരത്തെ മുതലെടുത്താണ് കൊലപാതകം നടത്തിയത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വാദിച്ചു. വാദപ്രതിവാദങ്ങളെല്ലാം കോടതിയിൽ അരങ്ങേറിയത്.

Read More
breaking-news Kerala

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. സ്വകാര്യ ട്യൂഷൻ സെൻ്റർ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുള്ളരിക്കാടിന് സമീപമുള്ള ടർഫിലെത്തിയതായിരുന്നു ഇരുവരും. കളി കഴിഞ്ഞതിന് ശേഷം കുളിക്കുന്നതിനായി അച്ചൻകോവിലാറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.സഹപാഠികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. 145K Share Facebook

Read More
breaking-news Kerala

മഹാകുംഭമേളയ്ക്കിടെ ​വൻ തീപിടുത്തം; തീപടർന്നത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ലക്നൗ: മഹാകുംഭമേളയ്ക്കിടെ ​വൻ തീപിടുത്തം. പ്രയാഗ് രാജിലെ മഹാ കുംഭമേള ചടങ്ങിനിടയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അ​ഗ്നി പടർന്നിരിക്കുന്നത്. തീർത്ഥാടകർക്കായി ഒരുക്കിയിരുന്ന ടെന്റുകൾ കത്തിപ്പടർന്നു. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് പിന്നിൽ. 20 മുതൽ 25 വരെ ടെൻ്റുകളാണ് അപകടത്തിൽ കത്തിനശിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ

Read More
breaking-news Kerala

ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാൻ സി.പി പോൾ അന്തരിച്ചു

തൃശൂര്‍: ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി പി പോള്‍ (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ചാലക്കുടി ഫോറോന പള്ളി സെമിത്തേരിയില്‍ നടക്കും. ചാലക്കുടി, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, കൊച്ചി, അങ്കമാലി, ഇരിങ്ങാലക്കുട ഉള്‍പ്പെടെ പത്തു ജ്വല്ലറികളുടെ ഉടമയാണ്. കുന്ദംകുളം സ്വദേശിയായിരുന്ന ചുങ്കത്ത് പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ വ്യാപാരം ആരംഭിക്കുകയുമായിരുന്നു. പിന്നീട് ആണ് അദ്ദേഹം സ്വര്‍ണ

Read More
Kerala

ആബേലച്ചന്റെ 105 -ാമത് ജന്മദിനം കലാഭവനിൽ ആചരിച്ചു

എറണാകുളം : കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ ആബേലച്ചന്റെ 105 ആം ജന്മദിനം കലാഭവനിൽ വിവിധ കലാപരിപാടികളോടെ ആചരിച്ചു. പ്രശസ്ത സിനിമ സംവിധായകൻ മെക്കാർട്ടിൻ ഉൽഘാടനം നിർവഹിച്ചു. കലാഭവൻ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു. കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ കെ എ അലി അക്ബർ, പി ജെ ഇഗ്നേഷ്യസ്, എം വൈ ഇക്ബാൽ, എസ് ശ്രീധർ, ഡോ. മുത്തു കോയ എന്നിവർ സംസാരിച്ചു. തുടർന്ന് കലാഭവനിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിവിധ

Read More