പുതുപ്പള്ളി സാധുവിന്റെ വയറ്റിൽ കണ്ടെത്തിയത് 32 കിലോ എരണ്ടക്കെട്ട്; മരണമുഖത്ത് നിന്ന് കൊമ്പനെ രക്ഷിച്ച് വൻതാര
കോട്ടയം : പുതുപ്പള്ളി സാധുവിനെ മുണമുഖത്ത് നിന്ന് രക്ഷപ്പെടുത്തി ആനന്ദ് അംബാനിയുടെ നേതൃത്വത്തിലുള്ള വൻതാര. റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ചേർന്നു നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി പുനരധിവാസകേന്ദ്രത്തിന്റെ കേരളത്തിലെ ആദ്യത്തെ സൗജന്യ രക്ഷാദൗത്യത്തിലൂടെയാണ് 55 വയസ്സുകാരനായ സാധു രക്ഷപ്പെട്ടത്.ഗുജറാത്തിലെ ‘വനതാര’ വന്യജീവി പുനരധിവാസകേന്ദ്രത്തിലെ ഡോക്ടർമാരുടെ സംഘം പുതുപ്പള്ളിയിലെത്തിയായിരുന്നു ചികിത്സ. വനതാരയുടെ റാപ്പിഡ് റെസ്പോൺസ് സംഘത്തിലെ വെറ്ററിനറി കൺസൽറ്റന്റ് ഡോ. വൈശാഖ് വിശ്വവും സംഘവും സാധുവിന്റെ വയറ്റിൽ 32 കിലോഗ്രാം എരണ്ടക്കെട്ട് കണ്ടെത്തി. ഒരു മാസമായി