ഒരു അവാര്‍ഡ് നിരസിക്കുന്നത് വലിയ കാര്യമായി ഇപ്പോഴും കരുതുന്നില്ല; വ്യക്തികളോടുള്ള എതിര്‍പ്പ് പുരസ്‌കാര വേദിയോട് അരുത്; മാധ്യമപ്രവര്‍ത്തകരെ തിരുത്തി ശ്രീകണ്ഠന്‍ നായര്‍
കൊച്ചി: ഏതെങ്കിലുമൊരു വ്യക്തിയോടുള്ള എതിരഭിപ്രായത്തിന്റെ പേരില്‍ അവാര്‍ഡ് നിരസിക്കുന്ന രീതി ശരിയല്ലെന്ന് 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ കേരത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബുകള്‍ക്കുമുള്ള പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഒരു വിഭാഗം മാധ്യപ്രവര്‍ത്തകരുടെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിലമാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് മാറി നിന്നു. അതില്‍ എനിക്ക് സങ്കടം തോന്നി. എന്നോട് ജൂറി ഇത് അറിയിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് പുരസ്‌കാരം നവാഗത പ്രതിഭകള്‍ക്ക് കൊടുക്കണമെന്നാണ്.