ചുട്ടുപൊള്ളി പ്രവാസിലോകം; മന്ത്രം കൊണ്ട് നടക്കില്ല, തന്ത്രം കൊണ്ട് മഴ പെയ്യിക്കാനൊരുങ്ങി റിയാദ്
റിയാദ്: വേനലിൽ വെന്തുരുകുന്ന റിയാദില്‍ ആദ്യമായി നടത്തിയ ക്ലൗഡ് സീഡിങ് വിജയത്തിലേക്ക്. റിയാദിന്‍റെ വടക്കുകിഴക്കുള്ള റുമാ ഗവർണറേറ്റിൽ വേനൽക്കാലത്ത് ആദ്യമായി ക്ലൗഡ് സീഡിങ് പരിപാടി വിജയകരമായി നടപ്പിലാക്കിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴക്കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കൃത്രിമമായി മഴ സൃഷ്ടിക്കുകയോ മഴയുടെ അളവ് വർധിപ്പിക്കുകയോ ചെയ്യുന്നതിനുള്ള ശാസ്ത്രീയ സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. എന്താണ് ക്ലൗഡ് സീഡിംഗ് മേഘങ്ങളിൽ സിൽവർ അയോഡൈഡ് (Silver Iodide), സോഡിയം ക്ലോറൈഡ് (Sodium Chloride), ഡ്രൈ ഐസ് (Dry Ice) മുതലായ
